Monday, October 25, 2021
HomeNewsfeedഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അധ്യാപക അവാര്‍ഡ് മലയാളിക്ക്

ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അധ്യാപക അവാര്‍ഡ് മലയാളിക്ക്

ദോഹ: അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് അക്ബറലി വാഴക്കാടിന്. എംഇഎസ് ഇന്ത്യന്‍ സ്‌ക്കൂളിലെ കായിക വകുപ്പ് മേധാവിയാണ് അക്ബറലി. വാഴക്കാട് വാലില്ലാപുഴ സ്വദേശിയായ അക്ബറലി 20 വര്‍ഷത്തോളമായി എംഇഎസില്‍ അധ്യാപകനാണ്.

കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കായിക വിദ്യാഭ്യാസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ അക്ബറലി മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്. അക്ബറലിയുടെ ശിക്ഷണത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ സിബിഎസ്ഇ നാഷനല്‍ മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അവാര്‍ഡ് സമ്മാനിച്ചു.

സീനത്താണ് ഭാര്യ. ഹുദ, ഹനീന്‍, ഹിഫ എന്നിവര്‍ മക്കളാണ്.

 

 

Most Popular