ദോഹ: സമൂഹത്തില്‍ പ്രബോധകരുടെ ഇടപെടലുകളാണ് ആദ്യകാലത്ത് ഇസ്ലാമിന്റെ വ്യാപനത്തിന് ഹേതുവായതെന്നും അതേ ഇടപെടലുകള്‍ നന്നാക്കിയെടുക്കലിലൂടെ മാത്രമേ ഇന്നും മതമാനവികത സാധ്യമാകൂ എന്നും ‘നിച്ച് ഓഫ് ട്രൂത്ത്’ ഡയറക്ടര്‍ എം എം അക്ബര്‍. ലഖ്തയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതമാനവികതയുടെ പ്രാഥമിക തലമായ സഹിഷ്ണുതയിലൂടെ മാത്രമേ ഒരു ബഹുമത സമൂഹത്തില്‍ പ്രബോധനം സാധ്യമാകൂ എന്നും അദ്ദേഹം ഉണര്‍ത്തി.
വിവിധ സെഷനുകളിലായി അന്‍ഫാസ് നന്മണ്ട, മുഹമ്മദലി ഫാറൂഖി, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ശുക്കൂര്‍ സ്വലാഹി ആലപ്പുഴ, എംഎസ്.എം മലപ്പുറം ജില്ലാപ്രസിഡണ്ട് ഷാഹിദ് മുസ്ലിം, ഹുസ്സൈന്‍ നജാത്തി, ഹാഫിള് അസ്ലം, മുഹമ്മദ് അലി ഒറ്റപ്പാലം, താജുസ്സമാന്‍, അബ്ദുല്‍ ഹാദി, ഷരീഫ്, അബ്ദുല്‍ റസാഖ് , ഇസ്മയില്‍ അബ്ദുല്‍ കരീം എന്നിവരും സംസാരിച്ചു.
പരിപാടിയില്‍ വെളിച്ചം 19, 20, 21 മൊഡ്യൂള്‍ പരീക്ഷയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മിസ്അബ് ബിന്‍ മുനീറിന്റെ ഖിറാഅത്തിന് ശേഷം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസയ്ന്‍ മുഹമ്മദ് യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍
നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എം ടി അബ്ദുസ്സമദ് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി സ്വാഗതവും അബ്ദുശുക്കൂര് അല്‍ഖോര്‍ നന്ദിയും അറിയിച്ചു.