Friday, January 28, 2022
HomeGulfQatarഖത്തര്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പു നല്‍കി

ഖത്തര്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പു നല്‍കി

ദോഹ: ഖത്തറില്‍ നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന യുസുഫ് അലിക്ക് ഹൃദ്യമായ യാത്ര അയപ്പ്. 1980 എ പി അബ്ദുല്‍ ഖാദര്‍ മൗലവി ഖത്തറില്‍ എത്തി ഇസ്ലാഹി സെന്റര്‍ രൂപീകരിച്ച കാലം മുതല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനും, ഇസ്ലാഹി സെന്റര്‍ മുഗളിനെ യൂണിറ്റ് ട്രഷററും ആയിരുന്ന യൂസഫ് അലി കോഴിക്കോട് കൊടുവള്ളി സ്വദേശി ആണ്.

അബ്ദുല്‍ അഹദ് മദനിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ അമാനി മൗലവിയുടെ തഫ്‌സീര്‍ ആസ്പദമാക്കി ആരംഭിച്ച വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയില്‍ എല്ലാ പരീക്ഷയും എഴുതിയ യുസുഫ് ദീര്‍ഘകാലം കുവൈത്ത് എയര്‍വേസ് ജീവനക്കാരനായിരുന്നു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹിലാല്‍ മേഖല ഓഫിസില്‍ ചേര്‍ന്ന യാത്രയയപ്പ് പരിപാടിയില്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ ഇസ്മായില്‍ വില്യാപ്പള്ളി ഇസ്ലാഹി സെന്റര്‍ ഉപഹാരം നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് എന്‍ കെ സാലിം മദനി, ക്യുഐസിസി അഡ്വവൈസറി ബോര്‍ഡ് അംഗം എന്‍ പി അബ്ദുറഹ്‌മാന്‍, ഈലാഫ് ഖത്തര്‍ ചെയര്‍മാന്‍ സലാം ചീക്കൊന്ന്, മുഗളിനെ യൂണിറ്റ് സെകട്ടറി ഫായിസ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. യാത്രയയപ്പിന് യുസുഫ് അലി നന്ദി പ്രസംഗം നടത്തി.

 

Most Popular