ദോഹ: സിബിഎസ്ഇ 12ാംതരം പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച പ്രകടനം. തങ്ങളുടെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കൊയ്തതായി ബിര്‍ള പബ്ലിക് സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബിര്‍ള പബ്ലിക് സ്‌കൂള്‍
ബിര്‍ള പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 433 പേരില്‍ 214 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടി. 75 പേര്‍ ഡിസ്റ്റിങ്ഷന് അര്‍ഹരായി. കൊമേഴ്‌സില്‍ സ്വാതി ചിദംബരം(97.60%), സയന്‍സില്‍ സുദര്‍ശന്‍ ശ്രാവണന്‍, ആരോണ്‍ വര്‍ഗീസ് ചന്ദ്രന്‍ പിള്ള, സിംപിള്‍ സിബി ജോസഫ്(97.20%), ഹ്യമാനിറ്റീസില്‍ ഫിസാ ഫാത്തിമ തേപ്പറമ്പില്‍ മുംതാജ്(97.00%) എന്നിവര്‍ ടോപ്പര്‍മാരായി. 51 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും A1 ഗ്രേഡ് ലഭിച്ചു.
ഭവന്‍സ് പബ്ലിക് സ്‌കൂള്‍
ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ സയന്‍സിലും കൊമേഴ്‌സിലും 100 ശതമാനം പേരും പാസായി. സയന്‍സ് സ്ട്രീമില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഡിസ്റ്റിങ്ഷന്‍ നേടി. കൊമേഴ്‌സില്‍ 73 ശതമാനം പേര്‍ക്കാണ് ഡിസ്റ്റിങ്ഷന്‍ ലഭിച്ചത്. മൂന്നു പേര്‍ക്ക് എല്ലാ വിഷയത്തിലും എ ഗ്രേഡ് കിട്ടി. സയന്‍സില്‍ പാര്‍ത്തിവ് അശോക് കുമാര്‍ ധൊലാരിയ(94.2%) ആണ് ടോപ്പര്‍. കൊമേഴ്‌സില്‍ ആന്‍ മരിയ ജിജോ(91%) മുന്നിലെത്തി.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും 100 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 239 പേരില്‍ 175 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. സയന്‍സില്‍ ബെസ്റ്റിന്‍ ജോണ്‍ സാബു, നിദ ഫാത്തിമ എന്നിവര്‍ 96.6% മാര്‍ക്ക് നേടി ടോപ്പര്‍മാരായി. കൊമേിസില്‍ റോബിന്‍ അബ്രഹാം വര്‍ഗീസ്(96.2%) ആണ് കൂടുതല്‍ മാര്‍ക്ക് നേടിയത്. ഹ്യുമാനിറ്റീസില്‍ ഹനാന്‍ സുല്‍ഫിക്കര്‍(98.2%) ടോപ്പറായി.
എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍
എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ 513 പേരാണ് പരീക്ഷ എഴുതിയത്. സയന്‍സില്‍ ഗയാന സാം സാന്തകുമാര്‍(98.2%), കൊമേഴ്‌സില്‍ ചാന്ദിനി സാഗര്‍(94.2%), ഹ്യൂമാനിറ്റീസില്‍ ഫറാഹ് ഷമീര്‍(94%) എന്നിവരാണ് സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്.
33 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും A1 നേടി.