ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നടക്കും. ഇന്ത്യന്‍ റിപബ്ലിക് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ 7.30ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രക്തദാന കേന്ദ്രത്തില്‍ ഔപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ക്യാംപില്‍ 150ലേറെ പേര്‍ രക്തദാനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.