Friday, August 12, 2022
HomeGulfQatarനാട്ടിലേക്കു മടങ്ങാന്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

നാട്ടിലേക്കു മടങ്ങാന്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ഫോറം നടത്തികൊണ്ടിരിക്കുന്ന കുടണയാന്‍ കൂടെയുണ്ട് പ്രവാസിക്കൊരു ടിക്കറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് തൊഴിലും, താമസ സൗകര്യങ്ങളും നഷ്ട്ടപെട്ട് നാട്ടിലേക്ക് പോകാന്‍ സാമ്പത്തിക പ്രയാസപ്പെടുന്നവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഉസ്മാന്‍ ആലുവ സൗജന്യ ടിക്കറ്റുകള്‍ കൈമാറി.

ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഹ്മദ് കടമേരി, ക്യാമ്പയിന്‍ കോഡിനേറ്റര്‍ ഷഫീഖ് പയേത്ത്, സംസ്ഥാന സെക്രട്ടറി അഷ്റഫ് പയ്യോളി, സനയ്യ ബ്ലോക്ക് പ്രസിഡന്റ് സുബൈര്‍ വല്ലപ്പുഴ, മര്‍ക്കിയ ബ്ലോക്ക് ജനറല്‍ സെക്രട്ടറി അസീം കൊല്ലം പങ്കെടുത്തു.

Most Popular