Wednesday, January 19, 2022
HomeNewsfeedറാങ്ക് ജേതാവിന് സോഷ്യല്‍ ഫോറം ഉപഹാരം നല്‍കി

റാങ്ക് ജേതാവിന് സോഷ്യല്‍ ഫോറം ഉപഹാരം നല്‍കി

ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ മള്‍ട്ടിമീഡിയ ഒന്നാം റാങ്ക് ജേതാവ് തൃശൂര്‍ ഗുരുവായൂര്‍ വെന്‍മേനാട് സ്വദേശിനി വട്ടച്ചിറ സഹ്ല ഉമറിനെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വക്ര ബ്ലോക്ക് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.

ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ സഹ്ല നാട്ടിലാണ് തുടര്‍ പഠനം നടത്തിയത്. ഇപ്പോള്‍ ഉപരി പഠനത്തിനുള്ള ഒരുക്കത്തിലാണ്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സഹ്ല കോവിഡ് പ്രതികൂല സാഹചര്യത്തോട് പൊരുതിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ നാലകത്ത് ഉമര്‍ മുഹമ്മദിന്റെ മകളാണ് സഹ്ല. തൃശൂര്‍ ജില്ലയിലെ കാക്കശ്ശേരി സ്വദേശി റാഷിദാണ് ഭര്‍ത്താവ്.

സോഷ്യല്‍ ഫോറം വക്ര ബ്ലോക്ക് പ്രസിഡന്റ് നിസാം കൊല്ലം മൊമെന്റോ കൈമാറി. വക്ര ബ്ലോക്ക് സെക്രട്ടറി അഷ്റഫ് പയ്യോളി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷിഹാസ്, ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

 

Most Popular