Wednesday, December 1, 2021
HomeGulfQatarസോഷ്യല്‍ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി

സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്കിന് പുതിയ ഭാരവാഹികളായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മാമൂറ ബ്ലോക്ക്് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉസാമ അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ബാസ് എ എം മുഖ്യ പ്രഭാഷണം നടത്തി.

തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസറായ നാസര്‍ പത്തനംതിട്ട നേതൃത്വം നല്‍കി. മുഹമ്മദലി കെ (പ്രസിഡന്റ്), ഡോ. അനസ് യൂസുഫ് (വൈസ് പ്രസിഡന്റ്) ഷംസുദ്ദീന്‍ കുലുക്കല്ലൂര്‍ (സെക്രട്ടറി), ഉസാമ അഹമ്മദ്, സിദ്ദീഖ് കുന്നത്ത് (ജൊയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും സൈഫുദ്ദീന്‍, അതീഖുറഹ്‌മാന്‍, അലി അക്ബര്‍, ഫിറോസ് പന്തളം, റിജാസ് അബ്ദുറഹ്‌മാന്‍, ശിഹാബ് എകെ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

മുഹമ്മദലി കെ സ്വാഗതവും സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു.

 

Most Popular