Tuesday, September 27, 2022
HomeNewsfeedഇന്ത്യന്‍ ക്ലൗഡ് കിച്ചനില്‍ നിക്ഷേപമിറക്കി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ഇന്ത്യന്‍ ക്ലൗഡ് കിച്ചനില്‍ നിക്ഷേപമിറക്കി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ദോഹ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിബല്‍ ഫുഡ്‌സ് പ്രൈവറ്റില്‍ (Rebel Foods Pvt ) ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(Qatar Investment Authority) 175 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു(investment). നിലവിലെ നിക്ഷേപകരായ കോട്ട് മാനേജ്‌മെന്റ്, ഇവോലന്‍സ് ഗ്രൂപ്പ് എന്നിവയുടെ നിക്ഷേപം കൂടി ചേര്‍ത്താല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കിച്ചന്‍ കമ്പനിയുടെ മൂല്യം 1.4 ബില്ല്യന്‍ ഡോളറാവും.

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് റസ്‌റ്റൊറന്റ് കമ്പനിയെന്ന് വിശേഷിപ്പിക്കുന്ന റിബല്‍ ഫുഡ് രണ്ട് വര്‍ഷത്തിനകം പൊതുജനങ്ങളില്‍ നിന്ന് ഓഹരി സ്വീകരിച്ചു തുടങ്ങുമെന്ന് വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നേരിട്ട് ഓര്‍ഡര്‍ സ്വീകരിച്ച് ഡെലിവര്‍ ചെയ്യുന്ന കമ്പനി അന്താരാഷ്ട്ര സാന്നിധ്യം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഗോള്‍ഡ്മാന്‍ സാഷ് ഗ്രൂപ്പ്, സെക്വിയ കാപിറ്റല്‍ എന്നിവയുടെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന കമ്പനി ദിവസവും ദശലക്ഷണക്കിന് ഇന്ത്യക്കാര്‍ക്കാണ് ബട്ടര്‍ ചിക്കനും കുടില്‍ വ്യവസായമായി നിര്‍മിക്കുന്ന ചീസ് പുരട്ടിയ പിസ്സയും വിളമ്പുന്നത്.
Rebel foodsവര്‍ഷം 100 ശതമാനം എന്ന നിരക്കിലാണ് കമ്പനിയുടെ വളര്‍ച്ച. വര്‍ഷം 150 മില്ല്യന്‍ ഡോളറിലേറെയാണ് വരുമാനം. ബെഹ്‌റൂസ് ബിരിയാണി മുതല്‍ ഓവന്‍സ്‌റ്റോയി പിസ്സയും ഫാസ്സോസ് റാപ്പും ഉള്‍പ്പെടെ 45ഓളം ബ്രാന്‍ഡുകളാണ് കമ്പനി ജനങ്ങളിലെത്തിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, യുഎഇ, മലേഷ്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ റിബല്‍ ഫുഡ്‌സിന് സാന്നിധ്യമുണ്ട്.

സ്വന്തമായി റസ്റ്റൊറന്റുകള്‍ ഇല്ലാതെ ആളുകള്‍ക്ക് ഓര്‍ഡര്‍ സ്വീകരിച്ച് ഭക്ഷണമെത്തിക്കുന്ന ഇന്റര്‍നെറ്റ് റസ്‌റ്റൊറന്റുകള്‍ പരമ്പരാഗത റസ്റ്റൊറന്റുകള്‍ക്ക് വലിയ ഭീഷണിയാണ്. മെക്കിന്‍സി ആന്റ് കമ്പനി പൂര്‍വ്വ വിദ്യാര്‍ഥിയായ ജയ്ദീപ് ബര്‍മനും സുഹൃത്ത് കല്ലോല്‍ ബാനര്‍ജിയും ചേര്‍ന്ന് രൂപീകരിച്ചതാണ് റിബല്‍.

Most Popular