Tuesday, September 27, 2022
HomeGulfQatarഖത്തര്‍ ഇസ്ലാമിക് ബാങ്ക് മൊബൈല്‍ ആപ്പ് വഴി ഇന്ത്യയിലേക്ക് നേരിട്ട് പണമയക്കാം

ഖത്തര്‍ ഇസ്ലാമിക് ബാങ്ക് മൊബൈല്‍ ആപ്പ് വഴി ഇന്ത്യയിലേക്ക് നേരിട്ട് പണമയക്കാം

ദോഹ: ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യു.ഐ.ബി) മൊബൈല്‍ ആപ്പ് വഴി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് അതിവേഗം പണമയക്കാന്‍ സൗകര്യം. ക്യുഐബി മൊബൈല്‍ ആപ്പിലെ ഡയറക്ട് റെമിറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ കഴിയുക.

ഡിസംബര്‍ മാസം അവസാനം ഉപഭോക്താക്കള്‍ക്ക് സേവനം സൗജന്യമായിരിക്കും.അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും ഡയറക്ട് റെമിറ്റ് വഴി പണം അയക്കാന്‍ കഴിയും. ലളിതവും സുരക്ഷിതവുമായ ഈ സംവിധാനം വഴി 60 സെക്കന്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ കഴിയുമെന്ന് ക്യുഐബി പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്‌സി ബാങ്കുമായി കൈകോര്‍ത്താണ് ക്യുഐബി പുതിയ സേവനം അവതരിപ്പിച്ചത്. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ IMPS, NEFT എന്നീ പെയ്മെന്റ് സര്‍വ്വീസുകളുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്യുഐബിക്ക് കഴിയും. ഇതുവഴി ഇന്ത്യയിലെ IMPS, NEFT സൗകര്യമുള്ള ഏത് ബാങ്കിലേക്കും ഖത്തറില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പണം അയക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് എ.ടി.എം/ഡെബിറ്റ് കാര്‍ഡ് നമ്പറും പിന്‍ നമ്പറും ഉപയോഗിച്ച് ആപ്പില്‍ എളുപത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

Most Popular