Friday, August 12, 2022
HomeGulfQatarവന്ദേഭാരത് നിരക്കില്‍ ചാര്‍ട്ടര്‍ ഫൈളൈറ്റ് ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി

വന്ദേഭാരത് നിരക്കില്‍ ചാര്‍ട്ടര്‍ ഫൈളൈറ്റ് ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി

ദോഹ: കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ഈടാക്കുന്ന അതേ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ കെഎംസിസി. ഇതിനായി വ്യാപാര പ്രമുഖരുടെയും ഉദാരമതികളുടെയും സഹായം സ്വീകരിക്കുമെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ പറഞ്ഞു.

ഈ മാസം 7 മുതല്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കാന്‍ കെഎംസിസി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. 1500 റിയാലോളമാണ് വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ പകുതി മാത്രമാണ് വന്ദേഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത്. എന്നാല്‍, കൂടിയ നിരക്കില്‍ ടിക്കറ്റ് ഈടാക്കുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേരള മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. പിന്നാലെ അത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറും നിലാപടെടുത്തു.

ഇതോടെ ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങുമെന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് കുറക്കുമെന്ന പ്രഖ്യാപനവുമായി കെഎംസിസി രംഗത്തെത്തിയിരിക്കുന്നത്. മറ്റു പല രാജ്യങ്ങളിലെയും പ്രവാസി സംഘടനകള്‍ കുറഞ്ഞ നിരക്കില്‍ വിമാനങ്ങള്‍ ഒരുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ 1000 ദിര്‍ഹം ടിക്കറ്റ് നിരക്കിലാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്താനൊരുങ്ങുന്നത്

ഇത് സംബന്ധമായി കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയുടെ പൂര്‍ണ രൂപം

ഗള്‍ഫ് നാടുകളില്‍നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് കൊണ്ട് വരുന്ന യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വന്ദേ ഭാരത് മിഷന്‍ ഈടാക്കുന്ന നിരക്കിനു തുല്യമായിരിക്കണം എന്ന കേരള സര്‍ക്കാരിന്റെയും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും നിലപാടിനെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.

ജോലിയും വേതനവും ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളുടെ നന്മയെ കണക്കാക്കിയാണ് കേരള മുഖ്യമന്ത്രിയുടെ ഈ നിലപാട് എന്നതിനാല്‍ എല്ലാ പ്രവാസികളും ഇക്കാര്യം അംഗീകരിക്കേണ്ടതുമാണ്. അത് കൊണ്ട് തന്നെ ഒരു പ്രവാസി സംഘടന എന്ന നിലയില്‍ ഞങ്ങളും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു.

അതോടൊപ്പം ഗള്‍ഫ് നാടുകളില്‍ പലവിധ കാരണങ്ങളാല്‍ അകപ്പെട്ടു പോയിട്ടുള്ള പതിനായിരക്കണക്കിനു കേരളീയരും ഇഛഢകഉ 19 കാരണം ജോലി നഷ്ടപ്പെട്ടു പോയ കുറെ പ്രവാസികളും അനുഭവിക്കുന്ന അതിഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും, കേരള സര്‍ക്കാരും പഠിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

സന്ദര്‍ശക വിസയില്‍ വന്നു പെട്ട് പോയ കുറെ ഹതഭാഗ്യര്‍ ഗള്‍ഫു നാടുകളിലുണ്ട്. അവ രില്‍ പലരും ജോലി അന്വേഷിച്ചു വന്നവരാണ്. ബന്ധുക്കളെ കാണാന്‍ വന്നവരാണ്. ചെറു കിട ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വന്നവരാണ്. അക്കൂട്ടത്തില്‍ വയോ വൃദ്ധരുണ്ട്. രോഗി കളുണ്ട്.
അവരൊക്കെ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും സംഘര്‍ഷവും വിവരണാതീതമാണ്. ഈ സങ്കടക്കാഴ്ച്ചകള്‍ നിത്യേന നേരിട്ട് കാണുന്നവരാണ് പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍.ഈ ജനങ്ങളെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിച്ചില്ലെങ്കില്‍ ഉണ്ടാകാ വുന്ന സാമൂഹ്യ പ്രത്യാഘാതം ആത്മഹത്യകളുടെ പരമ്പര തന്നെ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യമാണ് ഇവിടങ്ങളില്‍.
ഇവരെയൊക്കെ നാട്ടില്‍ എത്തിക്കുന്നത് അനിശ്ചിതമായി നീണ്ടു പോവുകയും വന്ദേ ഭാരത് മിഷന്റെ വളരെ ചുരുങ്ങിയ വിമാന സര്‍വ്വീസുകള്‍ അപര്യാപ്തമാണെന്ന് ബോധ്യ പ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ചുരുങ്ങിയ വാടകയ്ക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു ബന്ധപ്പെട്ട സര്‍ക്കാരുകളുടെ അനുമതിയോടെ ഇവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കെ എം സി സി അടക്കമുള്ള സംഘടനകള്‍ ചെയ്യുന്നത്.

കേന്ദ്ര കേരള സര്‍ക്കാരുകളുടെ എല്ലാ നിയമ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ട് തന്നെയാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുക. ലാന്റിംഗ് ഫീസും മറ്റും സൗജന്യമാക്കി സര്‍വ്വീസ് നടത്തുന്ന ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ വന്ദേ ഭാരത് മിഷന്റെ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ ഒരു വിമാനം ഇവിടെ നിന്നും പറന്നുയരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം റിയല്‍ ഏതാണ്ട് ഇരുപതു ലക്ഷം ഇന്ത്യന്‍ രൂപയുടെ നഷ്ടമാണ് വരിക.

പക്ഷെ ഇവിടെയുള്ള നമ്മുടെ നാട്ടുകാരുടെ ഈ അരക്ഷിതാവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ കെ എം സി സി ക്ക് കഴിയില്ല. ആയതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകുന്നില്ല.

ഇവിടെയുള്ള നല്ലവരായ പ്രവാസികള്‍ അവരുടെ നൂറായിരം പ്രാരബ്ധങ്ങളക്കിടയിലും സഹായ വാഗ്ദാനവുമായി മുമ്പോട്ട് വരുന്നുണ്ട്. അതോടൊപ്പം ഉദാര മനസ്‌കരായ വ്യാപാരി വ്യവസായികളും. അവരുടെയൊക്കെ സഹായത്തോടെ ഈ നഷ്ട്ടം നികത്താനാകുമെന്ന ശുഭാപ്രതീക്ഷയും ആത്മ വിശ്വാസവും ഞങ്ങള്‍ക്കുണ്ട്.

അത് കൊണ്ട് വിവിധ സര്‍ക്കാരുകളുടെ എല്ലാ നിയമ നിബന്ധനകളും അനുസരിച്ചു ഖത്തറില്‍ നിന്നും വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാവശ്യമായ അനുമതിയുമായി വരുന്ന പ്രവാസികള്‍ക്ക് കാര്യക്ഷമമായ ക്വാറന്റയിന്‍ സൗകര്യങ്ങളും ചെയ്തു കൊടുക്കണം എന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോടും കേരള സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നാടിന്റെ സാമ്പത്തിക വളര്‍ച്ചക്കും അഭിവൃദ്ധിക്കും നേരിട്ടും അല്ലാതെയും കാരണക്കാരായ പ്രവാസികളെ അവരുടെ ഈ സന്നിഗ്ദ ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കണമെന്നു കേരളത്തിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും രാഷ്ട്രീയ വിഭാഗീയതകള്‍ക്ക് അതീതമായി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സഹ പ്രവാസി സംഘടനകളെ ഉണര്‍ത്തുന്നു. കെ എം സി സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ കെ എം സി സിക്കാര്‍ മാത്രമല്ല യാത്ര ചെയ്യുക എന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മത ചിന്തകളില്ലാതെ അര്‍ഹരായ എല്ലാവരെയും കൊണ്ട് പോകാനാണ് ഈ ഏര്‍പ്പാട് എന്നും എല്ലാവരെയും ഓര്‍മ്മി പ്പിക്കുന്നു.
തള്ളും ഭള്ളും മറു തള്ളും ട്രോളും അല്ല ഇപ്പോഴത്തെ ആവശ്യം എന്ന് എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.

എസ് എ എം ബഷീര്‍
പ്രസിഡണ്ട്
ഖത്തര്‍ കെ എം സി സി
55870678


 

Most Popular