Sunday, January 23, 2022
HomeNewsfeedമുന്‍ ഖത്തര്‍ കെഎംസിസി നേതാവ് നാട്ടില്‍ നിര്യാതനായി

മുന്‍ ഖത്തര്‍ കെഎംസിസി നേതാവ് നാട്ടില്‍ നിര്യാതനായി

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ മരിച്ചു. പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി എം മൊയ്തു(72) ആണ് മരിച്ചത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയെയിരുന്നു അന്ത്യം. ദോഹ ബാങ്ക് മുന്‍ ജീവനക്കാരനാണ്.

കണ്ണൂര്‍ ജില്ലാ കെഎംസിസി നേതാവും ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സിലറായിരുന്നു. മുസ്ലിം ലീഗ് കരിയാട് പുതുശ്ശേരി വാര്‍ഡ് വൈസ് പ്രസിഡണ്ടായിരുന്നു.

ഭാര്യ: കദീജ. മക്കള്‍: അബ്ദുല്‍ ഹകീം, സമീര്‍ സിഎം, ഹസീന, ഫൗസിയ.

 

Most Popular