Tuesday, September 27, 2022
HomeGulfQatarഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം കമ്മറ്റി ആംബുലന്‍സ് പ്രഖ്യാപനം

ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം കമ്മറ്റി ആംബുലന്‍സ് പ്രഖ്യാപനം

ദോഹ: ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം കമ്മറ്റി, മലപ്പുറം മണ്ഡലത്തിലെ മൊറയൂര്‍ -ഒഴുകൂര്‍ സിഎച്ച് സെന്ററിന് നല്‍കുന്ന ആംബുലന്‍സിന്റെ പ്രഖ്യാപനം മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഈസാ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് മുനീര്‍ പട്ടര്‍ക്കടവ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷര്‍ അലി മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി, സെക്രട്ടറി യൂനുസ് കടമ്പോട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി അസ്ലം ബംഗാളത്ത്, ട്രഷറര്‍ ഫിറോസ് ആനക്കയം ആശംസ അറിയിച്ചു.

 

Most Popular