ദോഹ: സാമൂഹിക അകലംപാലിക്കല്‍ നടപ്പിലാക്കാത്ത മൂന്ന് കോണ്‍ട്രാക്ടിങ് ആന്റ് കണ്‍സട്രക്ഷന്‍ കമ്പനികള്‍ക്കെതിരേ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. പേള്‍ ഖത്തറിലെ ജോലി സ്ഥലത്ത് തൊഴിലാളികള്‍ ബസ്സില്‍ കയറുന്ന സമയത്തും മറ്റും നിശ്ചിത അകലം പാലിക്കാത്തതിനെതിരേയാണ് നടപടി.
സുരക്ഷാ അധികൃതരുടെ സഹകരണത്തോടെ ഉത്തരവാദികളായ എന്‍ജിനീയര്‍മാക്കെതിരേ നടപടി സ്വീകരിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയതായി മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്നത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിവിധ കമ്പനികളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.
Qatar Labour Ministry finds 3 companies violating precautionary requirements