ദോഹ: വീടുകളില്‍ ക്വാരന്റൈനില്‍ കഴിയുന്നവര്‍ക്കു വേണ്ടി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഡ്രൈവ് ത്രൂ പരിശോധനാ സംവിധാനം ആരംഭിച്ചു.
വീടുകളിലേക്ക് മടങ്ങിയതിനുശേഷം കൊവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കാത്തവര്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍, മാര്‍ച്ച് 10 നും 21 നും ഇടയില്‍ വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയവര്‍ തുടങ്ങിയ മൂന്ന് വിഭാഗം ആളുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
അതേസമയം, ആളുകള്‍ക്ക് കൊവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നതിനായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിനാണ് ഡ്രൈവ് ത്രൂ സംവിധാനം ആരംഭിച്ചതെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
The Ministry of Public Health has opened a drive-through COVID-19 testing facility for people in home quarantine in Qatar.