ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും എച്ച്എംസിയിലെയും ആരോഗ്യ സേവനങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ റിമോട്ട് ആയി ലഭിക്കുന്നതിന് സൗകര്യമൊരുക്കി. തസ്മു സ്മാര്‍ട്ട് സെന്റര്‍, എംഒടിസി, ഹുക്കൂമി, ഖത്തര്‍ പോസ്റ്റ് എന്നവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
16000 എന്ന നമ്പറില്‍ ഡയല്‍ ചെയ്താല്‍ ഡോക്ടര്‍മാരില്‍ നിന്ന് വൈദ്യോപദേശം, സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ്, മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും. മരുന്ന് വീട്ടിലെത്തിക്കാനുള്ള സൗകര്യവുമുണ്ട്.
പിഎച്ച്‌സിസി സേവനം ആവശ്യമുള്ള രോഗികള്‍ 16000 എന്ന നമ്പറില്‍ ഡയല്‍ ചെയ്താല്‍ അവരെ പിഎച്ച്‌സിസി കമ്യൂണിറ്റി കോള്‍ സെന്ററുമായി ബന്ധപ്പെടുത്തും. രോിഗകള്‍ക്കെ ടെലഫോണ്‍, വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
എച്ച്എംസിയിലും അര്‍ജന്റ് കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് എന്ന പേരില്‍ സമാനമായ സൗര്യം ഏര്‍പ്പെടത്തിയിട്ടുണ്ട്. അതീവ ഗുരുതരമല്ലാത്ത പ്രശ്‌നങ്ങള്‍ക്ക് ഫോണില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്. 16000 എന്ന നമ്പറില്‍ തന്നെയാണ് ഇതിനും ബന്ധപ്പെടേണ്ടത്. യൂറോളജി, കാര്‍ഡിയോളി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി, ഇഎന്‍ടി, ഒബിജിവൈഎന്‍, ഡെന്റല്‍, പീഡിയാട്രിക്‌സ് തുടങ്ങി 11 സ്‌പെഷ്യലിസ്റ്റ് സേവനങ്ങളാണ് ലഭിക്കുക.
പിഎച്ച്‌സിസികളിലും എച്ച്എംസിയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹെല്‍ത്ത് കാര്‍ഡുള്ള എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കും. പ്രായമാവര്‍ക്ക് വേണ്ടി എച്ച്എംസിയിലെ ജെറിയാട്രിക്‌സ് ഡിപാര്‍ട്ട്‌മെന്റ് വെര്‍ച്വല്‍ ക്ലിനിക്ക് സേവനവും ആരംഭിച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് പ്രായമാവര്‍ അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ പുറത്തിറങ്ങരുതെനന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റിന്
സിക്ക് ലീവ് ആവശ്യമുള്ളവര്‍ക്ക് വിഡിയോ, ടെലഫോണ്‍ കണ്‍സള്‍ട്ടേഷന് ശേഷം ഇ-ജാസ സംവിധാനം ഇലക്ട്രോണിക് സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://www.qchp.org.qa/en/Pages/ValidateEJaza.aspx ഈ ലിങ്ക് വഴി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
മരുന്ന് വീട്ടിലെത്തിക്കും
ആരോഗ്യ കേന്ദ്രങ്ങളിലോ ക്ലിനിക്കിലോ നേരിട്ട് ചെല്ലാതെ മരുന്ന് വീട്ടിലെത്തിക്കാനുള്ള സംവിധാനം ക്യുപോസ്റ്റുമായി സഹകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഭാഗികമായി മാര്‍ച്ച് 25ന് ആരംഭിച്ച സേവനം ഘട്ടംഘട്ടമായി എല്ലാവര്‍ക്കുമായി ലഭ്യമാക്കും.
Qatar launching new remote healthcare services