ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണൂര്‍ സിറ്റിയിലെ സൂപ്പി മൂപ്പന്റകത്ത് ഫാത്തിബി(80)യാണ് മരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ദോഹയിലുള്ള ഫാത്തിബിയെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. ഖത്തറിലെ മലയാളി സാമൂഹിക പ്രവര്ത്തകന് നസീര്‍ മുസാഫിയുടെ ഭാര്യാ മാതാവാണ്.
മക്കള്‍: ഗഫൂര്‍, സൈബു, സലാം, ജബ്ബാര്‍, സുബൈദ, താഹിറ, സുഹറാബി, ഖദീജ, സറീന. ഭര്‍ത്താവ്: പരേതനായ സി എച്ച് ഹസന് കുഞ്ഞി ഹാജി.