ദോഹ: ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ സ്വദേശി അസൈനാര്‍ പത്താഴംകുന്നത്ത്(42) ആണ് ഇന്ന് വൈകുന്നേരത്തോടെ ഹസം മെബൈരീക് കോവിഡ് ഹോസ്പിറ്റലില്‍ മരിച്ചത്. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്നുരാവിലെയോടെ ഗുരുതരാവസ്ഥയിലായി.
തുമാമയിലെ സ്വദേശിയുടെ വീട്ടില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: കുഞ്ഞാത്തു. ഭാര്യ: ബുഷറ. മക്കള്‍: മുഹമ്മദ് ഷാനിബ്, ഫാത്തിമ സന. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്കി.