ഖത്തറിലെ മാള്‍ ഇന്റര്‍ സെക്ഷന്‍ താല്‍ക്കാലികമായി അടച്ചു

qatar mall intersection closed

ദോഹ: നുഐജ ഇന്റര്‍സെക്ഷന്‍ (മാള്‍ ഇന്റര്‍സെക്ഷന്‍) താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇന്നു മുതല്‍ അഞ്ചു മാസത്തേക്കാണ് ഇന്റര്‍സെക്ഷന്‍ അടച്ചത്.

ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ഏറ്റെടുക്കുന്ന ഡി-റിങ് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടച്ചുപൂട്ടല്‍. ഡി-റിങ് റോഡിന്റെ മൂന്ന് പ്രധാന കവലകളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനാണ് വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്. മാള്‍ ഇന്റര്‍സെക്ഷന്‍ അടച്ചതിനാല്‍ യാത്രക്കാര്‍ മറ്റു റൂട്ടുകള്‍ ഉപയോഗിക്കുകയും വേഗത പരിധി പാലിച്ച് സുരക്ഷിതമായ ഡ്രൈവ് നടത്തുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.