ദോഹ: ഖത്തറില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. മൂടിക്കെട്ടിയ രീതിയിലുള്ള അന്തരീക്ഷത്തില്‍ കാഴ്ച്ചാ പരിധി കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാധ്യതയുള്ളതിനാല്‍ നാളെ രാത്രി മുതല്‍ ചൂട് കുറയും. വാരാന്ത്യം വരെ ഇത് തുടരും. ഈ സമയത്ത് പകല്‍ 26 മുതല്‍ 31 വരെ ഡിഗ്രി സെല്‍ഷ്യസും രാത്രി 14 മുതല്‍ 23 വരെ ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും അന്തരീക്ഷ താപനില.
വാഹന യാത്രക്കാര്‍ ശ്രദ്ധിക്കുക
-ഫോഗ് ലൈറ്റും ലോ ബീമും ഉപയോഗിക്കുക
-എമര്‍ജന്‍സി ലൈറ്റും ഹൈബീമും ഒഴിവാക്കുക
-ഡ്രൈവ് ചെയ്യുന്ന ലൈനില്‍ തന്നെ തുടരുക
-ഓവര്‍ടേക്ക് ചെയ്യുന്നതും ലൈന്‍ മാറുന്നതും ഒഴിവാക്കുക
-മുന്നിലുള്ള ഏതൊരു തടസ്സത്തെക്കുറിച്ചും ജാഗ്രത പാലിക്കുക
-കാഴ്ച്ചാ തടസ്സം കുറയ്ക്കുന്നതിന് ഡീഫ്രോസ്റ്ററും വൈപ്പറും ഉപയോഗിക്കുക
-വാഹനം വേഗത കുറച്ച് ഓടിക്കുക
-വാഹനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലം പാലിക്കുക
ALSO WATCH