വാരാന്ത്യത്തില്‍ കൊടും ചൂട്; ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

qatar very hot weather

ദോഹ: വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്ത് കൊടുംചൂട് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 12 മുതല്‍ 22 വരെ നോട്ട് വേഗത്തിലുള്ള വടക്കു പടിഞ്ഞാറന്‍ കാറ്റിന് ചില സമയങ്ങളില്‍ 28 നോട്ട് വരെ വേഗത വര്‍ധിക്കും. 33 ഡിഗ്രി മുതല്‍ 46 ഡിഗ്രി വരെ ആയിരിക്കും വാരാന്ത്യത്തിലെ ചൂടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച്ച രാത്രി കടുത്ത ഹ്യുമിഡിറ്റിക്കും കാറ്റിനും സാധ്യതയുണ്ട്.