കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച 19 നഴ്‌സറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ മന്ത്രാലയം അനുമതി നല്‍കി

qatar nursery opening

ദോഹ: കോവിഡ് പ്രതിരോധ, മന്‍കരുതലുകള്‍ ചട്ടങ്ങള്‍ നടപ്പില്‍ വരുത്തിയ 19 നഴ്സറികള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ഭരണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം അനുമതി നല്‍കി.

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള നഴിസറികളുടെ പട്ടിക മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു. കൊവിഡിനെതിരായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്ന മറ്റു നഴ്‌സറികളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.

വൂഡ്‌ബെറി നഴ്‌സറി, ഹണിപോട്ട് നഴ്‌സറി-അസീസിയ, മുഐതര്‍ മോഡേണ്‍ നഴ്‌സറി, ലിറ്റില്‍ ലീഡേഴ്‌സ് നഴ്‌സറി-അബൂഹമൂര്‍, ക്രിയേറ്റീവ് കിഡ്‌സ് നഴ്‌സറി, സസെക്‌സ് ഫോര്‍ ഏര്‍ലി എജുക്കേഷന്‍, ഡ്രീമേഴ്‌സ് നഴ്‌സറി, ഗ്രാന്‍ഡ്മ നഴ്‌സറി-അല്‍ വഅബ്, പിങ്ക് ആന്റ് ബ്ലൂ നഴ്‌സറി, ബിസി ഹാന്‍ഡ്‌സ് നഴ്‌സറി, ബേബിലാന്റ് നഴ്‌സറി, ബേബി സ്റ്റാര്‍ നഴ്‌സറി, പ്രിംറോസ് നഴ്‌സറി, പ്രീസ്‌കോളാര്‍സ് നഴ്‌സറി, സ്മര്‍ഫ് നഴ്‌സറി, അല്‍ റീം നഴ്‌സറി, ബ്രൈറ്റ് ബിഗിനിങ്‌സ് നഴ്‌സറി, എറിന്‍ മില്‍സ് നഴ്‌സറി, ആപ്പിള് ട്രീ നഴ്‌സറി എന്നിവയ്ക്കാണ് പ്രവര്‍ത്തന അനുമതി നല്‍കിയത്.

Qatar Ministry gives approval for reopening of 19 nurseries