Wednesday, January 19, 2022
HomeNewsfeedഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഒത്തൂതീര്‍പ്പ് തുക കുറച്ചു

ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഒത്തൂതീര്‍പ്പ് തുക കുറച്ചു

ദോഹ: തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതോ നിശ്ചിത സമയത്ത് പുതുക്കാത്തതോ ആയ കമ്പനികള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ യൂനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ടമെന്റ്. ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ 50 ശതമാനം ഫീസ് ഇളവോട് കൂടി തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ പുതുക്കുകയോ ചെയ്യാം. ഒക്ടോബര്‍ 10ന് ആരംഭിച്ച ഗ്രേസ് പിരീഡ് ഡിസംബര്‍ 31ന് ആണ് അവസാനിക്കുന്നത്.

നിയമം ലംഘിച്ച പ്രവാസിയോ തൊഴിലുടമയോ നിശ്ചിത തിയ്യതിക്കകം സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റിലോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍വീസ് സെന്ററുകളിലോ അപേക്ഷ നല്‍കണം. റെസിഡന്‍സി പെര്‍മിറ്റ്, വര്‍ക്ക് വിസ, ഫാമിലി വിസിറ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.

ഉച്ചയ്ക്ക് 1 മണിക്കും വൈകീട്ട് 6 മണിക്കും ഇടയിലാണ് ബന്ധപ്പെട്ട ഓഫിസുകളെ സമീപിക്കേണ്ടത്. ഇതുവരെ ഇത്തരത്തിലുള്ള 20,000 അപേക്ഷകള്‍ കമ്പനി തൊഴിലാളികളില്‍ നിന്ന് ലഭിച്ചതായി യൂനിഫൈഡ് സര്‍വീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു.

Most Popular