ദോഹ: ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസില്‍ നിന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം 20 ടണ്‍ കേടായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെടുത്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇവ ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ ആയിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
കമ്പനിക്കെതിരേ നിയമ നടപടി ആരംഭിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളുടെ എക്സ്പയറി ഡേറ്റ് തിരുത്തി വില്‍പ്പന നടത്തുന്ന ഫുഡ് സ്റ്റോറിനെതിരേ കഴിഞ്ഞയാഴ്ച്ച മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു.