Tuesday, November 29, 2022
HomeNewsfeed12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: രാജ്യത്തെ കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിന്, 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ആഴ്ച്ചയും കോവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കണം.

അധ്യാപകര്‍ ബൂസ്റ്റര്‍ ഡോസ് എടുത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തണം. സ്‌കൂളും പരിസരവും ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിന് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Most Popular