Tuesday, November 29, 2022
HomeNewsfeedപാര്‍ക്ക് ചെയ്ത നിരവധി കാറുകളുടെ ടയര്‍ കുത്തിക്കീറിയ ആളെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു

പാര്‍ക്ക് ചെയ്ത നിരവധി കാറുകളുടെ ടയര്‍ കുത്തിക്കീറിയ ആളെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു

ദോഹ: പാര്‍ക്ക് ചെയ്ത നിരവധി കാറുകളുടെ ടയറുകള്‍ കുത്തിക്കീറയ ആളെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. മുഐതര്‍ ഏരിയയിലാണ് സംഭവം. മൂര്‍ച്ചയേറിയ വസ്തു കൊണ്ട് കാറുകളുടെ ടയറുകള്‍ നശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാത്രിയില്‍ ഒരാള്‍ ടയറുകള്‍ കുത്തിക്കീറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പോലിസ് ഉടന്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.

Most Popular