Tuesday, November 29, 2022
HomeNewsfeedപൊതുസ്ഥലത്ത് അതിക്രമം കാണിക്കുന്നവരുടെ പേര് വിവരങ്ങളും ഫോട്ടോയും പുറത്തുവിടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

പൊതുസ്ഥലത്ത് അതിക്രമം കാണിക്കുന്നവരുടെ പേര് വിവരങ്ങളും ഫോട്ടോയും പുറത്തുവിടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: പൊതുസ്ഥലത്ത് വച്ച് ആളുകളെ ഉപദ്രവിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ അതിക്രമം ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ടിയാണിത്.

ദേശീയ ദിനാഘോഷത്തിനിടെ വഴിയരികില്‍ വച്ച് കുടുംബത്തിന് നേരെ ഫോം സ്േ്രപ ഉപയോഗിച്ച കുട്ടികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വഴിയരികിലുടെ നടന്നുപോകുന്ന മൂന്നംഗ കുടുംബത്തിന് നേരെ കാറില്‍ നിന്ന് ഇറങ്ങിയെത്തിയ ആണ്‍കുട്ടികള്‍ ഫോം സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 12നും 15നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരുടെ പ്രായം പരിഗണിച്ചാണ് പേര് പുറത്തു വിടാത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Most Popular