Sunday, January 23, 2022
HomeNewsfeedഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നുവെങ്കിലും ഗുരുതര കേസുകള്‍ കുറവ്; ഇന്നത്തെ കണക്കുകള്‍

ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നുവെങ്കിലും ഗുരുതര കേസുകള്‍ കുറവ്; ഇന്നത്തെ കണക്കുകള്‍

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 151 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 129 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,41,061 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,068 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 5 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 81 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ഉണ്ടാവുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരും അവരില്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. അടുത്ത കാലത്തൊന്നും ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 100ന് മുകളില്‍ പോയിട്ടില്ല.

24 മണിക്കൂറിനിടെ 7,082 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,17,937
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 49,96,503 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Most Popular