Wednesday, November 30, 2022
HomeNewsfeedഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍തിരക്ക്; വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍തിരക്ക്; വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദോഹ: ലുസൈലിലും വക്‌റയിലുമുള്ള ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ ഇതിനകം 1,10,000 പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ചില സമയങ്ങളില്‍ ഈ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവ് ത്രൂ സെന്ററുകളിലേക്ക് വരുന്നവര്‍ വെള്ളം, സ്‌നാക്ക്‌സ്, ആവശ്യത്തിനുള്ള ഇന്ധനം തുടങ്ങിയവ കരുതി മുന്നൊരുക്കങ്ങളോട് കൂടി വരണമെന്നും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

1. റമദാനില്‍ ഉച്ചയ്ക്ക് 1 മുതല്‍ അര്‍ധരാത്രിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം. രാത്രി 11 വരെയാണ് അവസാനത്തെയാള്‍ക്ക് പ്രവേശനം. വലിയ തിരക്ക് അനുഭവപ്പെടുമ്പോള്‍ ഗേറ്റ് കുറച്ചുകൂടി നേരത്തേ അടക്കാന്‍ സാധ്യതയുണ്ട്.

2. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ മാത്രമാണ് ഇങ്ങോട്ട് വരേണ്ടത്. ഫസ്റ്റ് ഡോസ് എടുത്തതിന്റെ വാക്‌സിനേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം

3. വാഹനത്തിലിരുന്നാണ് ഇവിടെ വാക്‌സിന്‍ നല്‍കുക. പരമാവധി ഒരു കാറില്‍ 4 പേര്‍ മാത്രം

4. ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷവും മോഡേണ ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷവുമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്

5. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഇവിടെ പ്രവേശനം. തിരക്കുള്ള സമയങ്ങളില്‍ അധിക നേരം കാത്തുനില്‍ക്കേണ്ടിവരും. ഇതിനായി മുന്നൊരുക്കങ്ങള്‍ നടത്തണം
– കാത്തിരിപ്പ് നീളുകയാണെങ്കില്‍ കുടിക്കാനായി വെള്ളവും സ്‌നാക്ക്‌സും കരുതുക
-കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ കൈയില്‍ പുസ്തകമോ കാര്‍ സ്റ്റീരിയോയില്‍ കേള്‍ക്കാനുള്ള എന്തെങ്കിലുമോ കരുതുക
-സാധ്യമെങ്കില്‍ കുട്ടികളെ കൊണ്ടുവരാതിരിക്കുക. കൂടുതല്‍ കാത്തിരിക്കേണ്ടി വന്നാല്‍ കുട്ടികള്‍ അസ്വസ്ഥരായേക്കാം
-വാഹനത്തില്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പിക്കുക
-അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് മറ്റ് അപ്പോയിന്‍മെന്റുകളൊന്നുമില്ലാത്ത നേരം നോക്കി വരാന്‍ ശ്രദ്ധിക്കുക
Qatar MoPH tips to help Covid-19 drive-through vaccination centre visitors
ALSO WATCH

Most Popular