Thursday, January 27, 2022
HomeNewsfeedകോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഉം സലാലില്‍ സെന്റര്‍

കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഉം സലാലില്‍ സെന്റര്‍

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കുന്നതിന് ഉംസലാല്‍ പുതിയൊരു കേന്ദ്രം കൂടി തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം. പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്.

പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ കൃത്യമായി എത്തിക്കുന്നതിന് കാര്യക്ഷമമായ നടപടികളാണ ഖത്തര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് വളരെ ഉയരത്തിലാണ്. വാക്‌സിനെടുക്കാന്‍ ഇനിയും ബാക്കിയുള്ളവര്‍ പെട്ടെന്ന് എടുക്കണം. ഖത്തറില്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ച് ഒരു വര്‍ഷമായെങ്കിലും ഇതുവരെ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കോവിഡിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ആറ് മാസം കഴിയുന്നതോടെ വാക്‌സിന്റെ പ്രതിരോധ ശേഷി കുറഞ്ഞു വരുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

Most Popular