കോവിഡ് റിസ്‌ക്: രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍

qatar night view

ദോഹ: ഖത്തര്‍ യാത്രാ നയപ്രകാരം കോവിഡ് റിസ്‌കിന്റെ അടിസ്ഥാനത്തിലുള്ള രാജ്യങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. വൈറസ് വ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി ഗ്രീന്‍, റെഡ്, എക്‌സപ്ഷനല്‍ റെഡ് എന്നിങ്ങനെയാണ് ഖത്തര്‍ രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റിനെ എ, ബി എന്നിങ്ങനെ രണ്ടാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ വലിയ തോതില്‍ പടരുന്ന രാജ്യങ്ങളാണ് ബി ലിസ്റ്റിലുള്ളത്. ഡിസംബര്‍ 19ന് വൈകീട്ട് 6 മുതലാണ് പുതിയ പട്ടിക നിലവില്‍ വരിക.

യൂറോപ്യന്‍ രാജ്യങ്ങളായ യുകെ, അയര്‍ലന്റ്, ജര്‍മനി, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ് എന്നിവ റെഡ് ലിസ്റ്റിലാണ്. പുതിയ പട്ടികയിലും ഇന്ത്യ എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ തുടരുന്നു.

ഗ്രീന്‍ ലിസ്റ്റിലുള്ള 175 രാജ്യങ്ങള്‍
റെഡ് ലിസ്റ്റിലുള്ള 23 രാജ്യങ്ങള്‍
എക്‌സപ്ഷനല്‍ റെഡ് ലിസ്റ്റിലുള്ള 16 രാജ്യങ്ങള്‍