Wednesday, January 19, 2022
HomeNewsfeedഅന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി ഖത്തര്‍; പുതിയ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍

അന്താരാഷ്ട്ര യാത്രാ മാനദണ്ഡപ്രകാരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി ഖത്തര്‍; പുതിയ സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതല്‍

ദോഹ: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌(covid vaccination cirtificate) ഫോര്‍മാറ്റില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം(Qatar MOPH) മാറ്റം വരുത്തി. അന്താരാഷ്ട്ര യാത്രാ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വിവരങ്ങളും ബൂസ്റ്റര്‍ ഡോസ് വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ് പുതിയ സര്‍ട്ടിഫിക്കറ്റ്.

കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാവും. ഒപ്പം ഖത്തര്‍ എയര്‍വേസ് അയാട്ട ട്രാവല്‍ പാസ് മൊബൈല്‍ ആപ്പ്, യൂറോപ്യന്‍ യൂനിയന്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ അധിക വിവരങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തി.

നേരത്തേ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌തെടുത്തവര്‍ക്ക് അത് തന്നെ വാക്‌സിനേഷന്‍ തെളിവായി ഖത്തറിലും പുറത്തും ഉപയോഗിക്കാവുന്നതാണ്. പുതുതായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്യേണ്ടതില്ല.

ഒക്ടോബര്‍ 20 മുതല്‍ പുതിയ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയം കോവിഡ്19 വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാവും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ബൂസ്റ്റര്‍ ഡോസ് ലഭി 24 മണിക്കൂറിന് ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടും.
ALSO WATCH

Most Popular