ദോഹ: ഇസ്ലാമിക ലോകത്ത് നിന്നുള്ള അപൂര്‍വ്വ ശേഖരങ്ങളുടെ അറിയപ്പെടുന്ന പ്രദര്‍ശന കേന്ദ്രങ്ങളിലൊന്നായ ഖത്തര്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം നവീകരിക്കുന്നു. സോഷ്യല്‍ ആന്റ് സ്‌പോര്‍ട്ട് കോണ്‍ട്രിബ്യൂഷന്‍ ഫണ്ടിന്റെ(ദാം) സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു. അശ്ഗാലിനാണ് പദ്ധതിച്ചുമതല. ഇതു സംബന്ധമായ കരാറില്‍ ഒപ്പുവച്ചു.
ഗാലറികള്‍, മ്യൂസിയം കെട്ടിടത്തിന്റെ അകത്തളം എന്നിവ നവീകരിക്കുന്നവയില്‍പ്പെടുന്നു. രണ്ട് നിലകളിലായുള്ള സ്ഥിരം എക്‌സിബിഷന്‍ ഹാളുകള്‍, രണ്ട് താല്‍ക്കാലിക എക്‌സിബിഷന്‍ ഹാളുകള്‍, സ്വകാര്യ എക്‌സിബിഷന്‍ ഹാള്‍, ലക്ചര്‍ ഹാള്‍, ഗിഫ്റ്റ് ഷോപ്പ് എന്നിവ ഉള്‍പ്പെട്ടതാണ് മ്യൂസിയത്തിന്റെ ഉള്‍ഭാഗം. പുതുക്കിപ്പണിയുന്ന മ്യൂസിയം സന്ദര്‍ശകര്‍ക്ക് അപൂര്‍വ്വ അനുഭവമായിരിക്കും സമ്മാനിക്കുക.
പുതിയ രൂപഭാവത്തോടെ 2022 ഖത്തര്‍ ലോക കപ്പിന് മുന്നോടിയായി മ്യൂസിയം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാനാണ് പദ്ധതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കേന്ദ്രമായി ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷയെന്ന് സോഷ്യല്‍ ആന്റ് സ്‌പോര്‍ട്ട് കോണ്‍ട്രിബ്യൂഷന്‍ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മന്നായി പറഞ്ഞു.
Qatar Museums to renovate Museum of Islamic Art
ALSO WATCH