ദോഹ: ഖത്തർ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട ലോഗോ ജൂൺ 14 ന് പ്രകാശനം ചെയ്യും. ദേശിയ ദിനാഘോഷ കമ്മിറ്റിയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഡിസംബര്‍ 18 ശനിയാഴ്ചയായിരിക്കും സംഘടിപ്പിക്കുക. ഖത്തര്‍ രാഷ്ട്രത്തിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദിന്റെ സേവനങ്ങളെ അനുസ്മരിക്കാനാണ് ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനായി കഴിഞ്ഞ തവണത്തെ ആഘോഷങ്ങള്‍ അധികൃതര്‍ പരിമിതപ്പെടുത്തിയിരുന്നു.