ദേശീയ ദിനാഘോഷത്തില്‍ സജീവമായി പ്രവാസികള്‍

ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. ഏഷ്യന്‍ ടൗണില്‍ നടന്ന പരേഡില്‍ ഖത്തര്‍ ദേശീയ പതാകയും പ്ലക്കാര്‍ഡുകളുമായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഖത്തറിനോടുള്ള കൂറും സ്‌നേഹവും പ്രഖ്യാപിച്ചു.

ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഖത്തര്‍ താരങ്ങളും ഇന്റര്‍നാഷനല്‍ താരങ്ങളും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് മല്‍സരം നടന്നു. വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ കെഎംസിസി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വക്‌റ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും ഗാനമേള ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. ശക്തമായ മഴയെ തുടര്‍ന്ന് തുറന്ന വേദികളില്‍ ഒരുക്കിയിരുന്ന ചില പരിപാടികള്‍ ഇന്നലെ റദ്ദാക്കിയിരുന്നു.