60 കഴിഞ്ഞവര്‍ക്ക് ഖത്തര്‍ നാഷനല്‍ ലൈബ്രറിയില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധം

qatar national library

ദോഹ: രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ച്ച പൂര്‍ത്തിയായാല്‍ മാത്രമേ 60 വയസ് കഴിഞ്ഞവര്‍ക്ക് ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതര്‍. നിലവില്‍ അപ്പോയന്റ്‌മെന്റ് അടിസ്ഥാനത്തില്‍ 13 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് ലൈബ്രറിയില്‍ പ്രവേശിപ്പിക്കുന്നത്.

”വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് ഒരാഴ്ച കഴിഞ്ഞാല്‍ ഇഹ്തിറാസില്‍ വാക്‌സിനേറ്റഡ് സീല്‍ വരും. എങ്കില്‍ മാത്രമേ 60 വയസ്സിനു മുകളിലുള്ളവരെ ലൈബ്രറിയിലേക്ക് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകര്‍ക്ക് ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയാകണണം. ശരിരോഷ്മാവ് 37.8 ഡിഗ്രി സെല്‍ഷ്യസില്‍ കൂടരുത്, ഫെയ്‌സ് മാസ്‌ക് അല്ലെങ്കില്‍ ഷീല്‍ഡ് എന്നിവ ധരിക്കണം.

ഞായറാഴ്ച മുതല്‍ വ്യാഴം രാവിലെ 8 മുതല്‍ 10 വരെയും, 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും, 3.30 മുതല്‍ രാത്രി 8 വരെയും മൂന്ന് സ്ലോട്ടുകളായാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ഓരോ സ്‌ളോട്ടിലും പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. വെള്ളി, ശനി ദിവസങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തിക്കില്ല.
Qatar National Library to allow visitors over 60 years only after COVID-19 vaccination