ഖത്തര്‍ നാഷനല്‍ ലൈബ്രറി നാളെ മുതല്‍ അടക്കും; ചില സേവനങ്ങള്‍ ഓണ്‍ലൈനില്‍

qatar national library

ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തര്‍ നാഷനല്‍ ലൈബ്രറി ഞായറാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വായനയ്ക്ക് ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറിയും ഡിജിറ്റല്‍ റെപോസിറ്ററിയും ലഭ്യമാവും. താഴെ പറയുന്ന സേവനങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും.

1. ഇവന്റസ്
2. മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷനും പുതുക്കലും
3. റിസര്‍ച്ച് കണ്‍സള്‍ട്ടേഷന്‍
4. റൈറ്റിങ് കണ്‍സള്‍ട്ടേഷന്‍
5. ആസ്‌ക് യുവര്‍ ലൈബ്രേറിയന്‍സ്
5. ഹെറിറ്റേജ് ലൈബ്രറി റഫറന്‍സ് സേവനങ്ങള്‍
6. ചില്‍ഡ്രന്‍സ് ലൈബ്രറി വെര്‍ച്വല്‍ ടൂര്‍
7. ബൂക്ക് മാച്ച്
8. ഇന്റര്‍ ലെന്റിങ് ആന്റ് ഡോക്യുമെന്റ് സപ്ലൈ
9. ബ്രൗസിങ്, പുസ്തകം പുതുക്കലിനുള്ള അന്വേഷണം(ഇമെയില്‍)

നിലവില്‍ എടുത്തിട്ടുള്ള പുസ്തകങ്ങള്‍ ലൈബ്രറിയുടെ പ്രധാന കവാടത്തിലുള്ള പെട്ടിയില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ നിക്ഷേപിക്കാവുന്നതാണ.