ദോഹ: ഖത്തര്‍ നാഷനല്‍ ലൈബ്രറി മെയ് 30ന് ഞായറാഴ്ച്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപ്പോയിന്മെന്റ് എടുത്ത സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ സന്ദര്‍ശകരെ അനുവദിക്കുമെന്ന് ലൈബ്രറി ട്വിറ്ററില്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.
സന്ദര്‍ശകര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. ബുക്കിങിനുള്ള ലിങ്കുകള്‍ വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാവും.