ഖത്തര്‍ ദേശീയ ലൈബ്രറിയിലെ കുട്ടികളുടെ ലൈബ്രറി ഇന്ന് തുറക്കും

qatar national library

ദോഹ: ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലെ കുട്ടികളുടെ ലൈബ്രറി ഇന്ന് തുറക്കുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2.30വരെയാണ് പ്രവര്‍ത്തി സമയം.

ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലേക്കുള്ള പൊതു സന്ദര്‍ശനം അപ്പോയിന്‍മെന്റ് അടിസ്ഥാനത്തിലാണ്. ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ രാവിലെ 8 മുതല്‍ രാത്രി 8വരെയാണ് പ്രവര്‍ത്തി സമയം. അപ്പോയിന്‍മെന്റിനായി ലൈബ്രറി വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. രാവിലെ 8 മുതല്‍ 10വരെ, 10.30 മുതല്‍ 2.30 വരെ, 3.30 മുതല്‍ 8 വരെ എന്നിങ്ങനെ മൂന്ന് സ്ലോട്ടുകളിലായി 300 പേര്‍ക്ക് വീതമാണ് പ്രവേശനം അനുവദിക്കുക.

പുസ്തകങ്ങള്‍ എടുക്കാന്‍
പുസ്തകങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഷ്ടപ്പെട്ട പുസ്തകം മൂന്‍കൂട്ടി ബുക്ക് ചെയ്യണം. ബുക്ക്‌ഷെല്‍ഫുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ട് പുസ്തകം എടുക്കാന്‍ ആവില്ല. ബുക്ക് ചെയ്ത പുസ്തകങ്ങള്‍ ലൈബ്രറി ജീവനക്കാര്‍ നിങ്ങള്‍ ചെല്ലുന്ന സമയത്ത് തയ്യാറാക്കി വയ്ക്കും.