Saturday, January 22, 2022
HomeNewsfeedഖത്തര്‍ വാര്‍ത്താ ഏജന്‍സി പുതിയ വെബ്‌സൈറ്റ് തുറന്നു

ഖത്തര്‍ വാര്‍ത്താ ഏജന്‍സി പുതിയ വെബ്‌സൈറ്റ് തുറന്നു

ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് എന്‍ജസി(ക്യുഎന്‍എ) പുതിയ വെബ്‌സൈറ്റ് (www.qna.org.qa ) തുറന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ഇന്ററാക്ടീവ് ആയ വെബ്‌സൈറ്റ് സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പോര്‍ട്ടല്‍.

വ്യത്യസ്ഥ സെക്ഷനുകളിലേക്ക് എളുപ്പം ജമ്പ് ചെയ്യാവുന്ന രീതിയിലാണ് പുതിയ ക്യുഎന്‍എ വെബ്‌സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

1975ലെ 94ാം നമ്പര്‍ അമീരി ഉത്തരവ് പ്രകാരമാണ് ഖത്തര്‍ ന്യൂസ് എജന്‍സി സ്ഥാപിച്ചത്. തുടക്കം മുതല്‍ ഏറ്റവും കൃത്യവും വിശ്വസ്തവുമായ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്നതില്‍ ക്യുഎന്‍എ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ക്യുഎന്‍എ വെബ്‌സൈറ്റ് എതിരാളികള്‍ ഹാക്ക് ചെയ്യുകയും അതില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം ക്യുഎന്‍എ വെബ്‌സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് നിശ്ചിത ലിങ്കുകള്‍ വഴിയും ആപ്പ് വഴിയുമാണ് ക്യുഎന്‍എ വാര്‍ത്തകള്‍ എത്തിച്ചിരുന്നത്.

Most Popular