ഖത്തറില്‍ കൊറോണ ബാധിച്ച് ഒരു മരണം കൂടി; 345 പേര്‍ക്കു കൂടി രോഗബാധ

qatar new corona

ദോഹ: ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ മരണം 8 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 345 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 46 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
59 വയസുകാരനാണ് ഇന്ന് മരിച്ചത്. കൊറോണയ്ക്ക് ചികില്‍സയിലായിരുന്ന ഇയാള്‍ ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കത്തിലായവരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും പുതിയ കേസുകള്‍ വന്നിട്ടുണ്ട്. കൈ്വരന്റൈനില്‍ കഴിയുന്ന ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നുണ്ട്

പുതിയ കണക്കുകള്‍ പ്രകാരം 5008 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4490 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ ഉണ്ട്.