ദോഹ: ഖത്തര്‍ ഒളിംപിക് കമ്മിറ്റി മാര്‍ച്ച് 16 മുതല്‍ റിമോട്ട് വര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഓഫിസിലേക്ക് വരാതെ അടിസ്ഥാന ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനം ഖത്തര്‍ ഒളിംപിക് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.