ദോഹ: ഒളിംപിക്സിനും പാരാലിംപിക് ഗെയിംസിനും ആതിഥ്യമരുളാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍. ഖത്തര്‍ ഒളിംപിക് കമ്മിറ്റി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിലുള്ള അഭ്യര്‍ഥന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. 2032ലെ ഒളിംപിക്സിന് ആതിഥ്യമരുളുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഖത്തര്‍ താല്പര്യമറിയിച്ചത്.