Saturday, October 23, 2021
HomeNewsfeedഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

ദോഹ: ഇന്ത്യയില്‍ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിന് ഖത്തറിന്റെ ഓണ്‍ അറൈവല്‍ വിസാ സംവിധാനം പ്രയോജനപ്രദമാവുമെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാവുന്നതാണ്.

ഇന്ത്യയില്‍ നിന്നു ഓണ്‍അറൈവല്‍ വിസയില്‍ ദോഹയിലെത്തി 14 ദിവസം കഴിഞ്ഞാല്‍ അതത് രാജ്യങ്ങളിലേക്ക് പോകാം. ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്സിനെടുത്തവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയില്‍ വരാനാവുക.

പാസ്‌പോര്‍ട്ട് 6 മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണം. ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ഖത്തറില്‍ 14 ദിവസത്തെ ഹോട്ടല്‍ താമസം ബുക്ക് ചെയ്താല്‍ മതിയാവും. ഖത്തറില്‍ നിന്ന പോവേണ്ട ഗള്‍ഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് ട്രാവല്‍ ഓതറൈസേഷന്‍ നേടണം. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിന് 300 റിയാലാണ് ചെലവ്.

നിലവില്‍ നേപ്പാള്‍, മാലി, താഷ്‌കന്റ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്കും യുഎഇയിലേക്കുമുള്ളവര്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ പല രാജ്യങ്ങളും നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തര്‍ വഴിയുള്ള യാത്ര പ്രവാസികള്‍ക്ക് ്അനുഗ്രഹമാവുമെന്നാണ് കരുതുന്നത്.
ALSO WATCH

 

Most Popular