Monday, September 26, 2022
HomeGulfQatarഖത്തർ - പാക് കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് ഇരുരാജ്യങ്ങൾ

ഖത്തർ – പാക് കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് ഇരുരാജ്യങ്ങൾ

ഖത്തർ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ബുധനാഴ്ച അമീരി ദിവാൻ ഓഫീസിൽ വെച്ച് ഔദ്യോഗിക ചർച്ചയിൽ ഏർപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രതിരോധം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, വ്യാപാര വിനിമയം, ഊർജം, കായികം എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഭീകരതയെ നേരിടാൻ ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ കൂടെ ചർച്ചയുടെ ഭാഗമായിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ഉച്ചഭക്ഷണ വിരുന്നും ദിവാനിൽ സംഘടിപ്പിച്ചിരുന്നു.

Most Popular