Wednesday, January 26, 2022
HomeNewsfeedഖത്തറില്‍ നിങ്ങളുടെ സമീപത്തുള്ള നഴ്‌സറികള്‍ തിരയാന്‍ അമര്‍നി ആപ്പ്

ഖത്തറില്‍ നിങ്ങളുടെ സമീപത്തുള്ള നഴ്‌സറികള്‍ തിരയാന്‍ അമര്‍നി ആപ്പ്

ദോഹ: ഖത്തറില്‍ തങ്ങളുടെ സമീപ പ്രദേശത്ത് അനുയോജ്യമായ നഴ്‌സറി കണ്ടെത്താനുള്ള സംവിധാനവുമായി ഭരണവികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം. മന്ത്രാലയത്തിന്റെ അമര്‍നി ആപ്പിലാണ് നഴ്‌സറി തിരഞ്ഞ് കണ്ടെത്തുന്നതിനുള്ള സൗകര്യമൊരുക്കിയത്.

മന്ത്രാലയത്തിന്റെ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളാണ് ആപ്പില്‍ ലിസ്റ്റ് ചെയ്യുക. ആന്‍ട്രോയ്ഡിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭിക്കുന്ന ആപ്പില്‍ ഇംഗ്ലീഷിലും അറബിയിലും സേവനം ലഭ്യമാണ്. നാഷനല്‍ ഓതന്റിക്കേഷന്‍ വിവരങ്ങള്‍ വച്ച് ലോഗിന്‍ ചെയ്ത് നഴ്‌സറീസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.

നഴ്‌സറിയുടെ പേര് വച്ചും ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ വച്ചും നഴ്‌സറികള്‍ തിരയാം. അറബിക്, ഇംഗ്ലീഷ്, ബഹുഭാഷാ നഴ്‌സറികള്‍ പ്രത്യേകം കളറുകളില്‍ കാണിക്കും. നിശ്ചിത നഴ്‌സറിയില്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ പേര്, എരിയ, പഠനരീതി, പ്രവര്‍ത്തി സമയം തുടങ്ങിയ വിവരങ്ങളും ലഭിക്കും.

Most Popular