ദോഹ: ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില 21 ശതമാത്തിലേറെ കുറഞ്ഞു.
സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 1.30 റിയാലാണ്. മാര്‍ച്ചില്‍ ഇത് 1.65 റിയാല്‍ ആയിരുന്നു. പ്രമീയം പെട്രോളിന് 1.25 റിയാലായി കുറഞ്ഞു. മാര്‍ച്ച് മാസത്തെ വിലയായ 1.60 റിയാലിനെ അപേക്ഷിച്ച് 21.9 ശതമാനം കുറവാണിത്.
ഏപ്രിലിലെ ഡീസല്‍ വില ലിറ്ററിന് 1.30 റിയാലാണെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. മാര്‍ച്ചില്‍ 1.70 റിയാലാണ് ഉണ്ടായിരുന്നത്.
Qatar Petrol, diesel prices decline in April