ദോഹ: ഖത്തറില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജൂണ്‍ മാസവും ഒരു റിയാലായിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 1.05 റിയാല്‍ എന്ന നിരക്ക് ജൂണിലും തുടരും. തുടര്‍ച്ചയായ വിലക്കുറവിന് ശേഷമാണ് ഇന്ധന വില സ്ഥിരത കൈവരിച്ചത്.
ഏപ്രലില്‍ ലിറ്ററിന് 1.25 റിയാല്‍ ഉണ്ടായിരുന്നതാണ് മെയ് മാസം ഒരു റിയാലായി കുറഞ്ഞത്. മെയ് മാസം സൂപ്പര്‍ പെട്രോള്‍ 1.3 റിയാലില്‍ നിന്ന് 1.05 റിയാലായി. ഡീസല്‍ വിലയും കാര്യമായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ 1.3 റിയാല്‍ ഉണ്ടായിരുന്നത് മെയില്‍ 1.05 റിയാലിലേക്കാണ് ഇടിഞ്ഞത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില കുറയാന്‍ ഇടയാക്കിയത്.
Qatar Petroleum announces the diesel and gasoline prices for the month of June 2020