Sunday, January 23, 2022
HomeNewsfeedഖത്തര്‍ പെട്രോളിയം പേര് മാറ്റുന്നു; ഇനി ഖത്തര്‍ എനര്‍ജി; പുതിയ കുതിപ്പിനുള്ള ഒരുക്കമെന്ന് അധികൃതര്‍

ഖത്തര്‍ പെട്രോളിയം പേര് മാറ്റുന്നു; ഇനി ഖത്തര്‍ എനര്‍ജി; പുതിയ കുതിപ്പിനുള്ള ഒരുക്കമെന്ന് അധികൃതര്‍

ദോഹ: ഖത്തര്‍ സര്‍ക്കാരിന്റെ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയം(Qatar Petroleum) പേര് മാറ്റുന്നു. ഖത്തര്‍ എനര്‍ജി(Qatar Energy) എന്ന പേരിലാണ് ഇനി കമ്പനി അറിയപ്പെടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കുള്ള അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. Your Energy Transition Partner എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം. ഖത്തര്‍ പെട്രോളിയത്തിന്റെ പഴയ ലോഗോയ്ക്ക് പകരം പുതിയ ലോഗോയും പുറത്തിറക്കി.

ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും കാര്യമായ മാറ്റം വരുത്തുന്നതായാണ് സൂചന. പെട്രോളിയത്തേക്കാള്‍ ഗ്യാസ് ഉല്‍പ്പാദനത്തില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തും. എല്‍എന്‍ജി ഉല്‍പ്പാദനത്തില്‍ ലോകത്ത് തന്നെ ഒന്നാം നിരയില്‍ നില്‍ക്കുന്ന ഖത്തര്‍ വാതക ഉല്‍പ്പാദനത്തില്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് പേര് മാറ്റം. റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകള്‍ ഉള്‍പ്പെടെ ഇനി പുതിയ കമ്പനിയുടെ കീഴില്‍ വരും. വികസനം കൂടുതല്‍ പരിസ്ഥിതി അനുകൂലമാക്കുകയെന്ന ലക്ഷ്യവും ഖത്തറിനുണ്ട്.

Most Popular