Monday, October 25, 2021
HomeNewsfeedഖത്തര്‍ പെട്രോളിയത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ്

ഖത്തര്‍ പെട്രോളിയത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ്

ദോഹ: ഖത്തര്‍ പെട്രോളിയത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മല്‍സരത്തിലൂടെ 6000 രൂപ ലഭിക്കുമെന്ന പേരില്‍ വ്യാജ ലിങ്ക് പ്രചരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ 6000 രൂപ ലഭിക്കുമെന്നാണ് ലിങ്കില്‍ പറയുന്നത്. രൂപയിലാണ് കറന്‍സി രേഖപ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പെന്ന് വ്യക്തം.
qatar petroleum1നിങ്ങള്‍ക്ക് ഖത്തര്‍ പെട്രോളിയം കമ്പനിയെക്കുറിച്ച് അറിയാമോ?, പ്രായം എത്ര, ആണോ പെണ്ണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ വിജയിച്ചതായി അറിയിപ്പ് ലഭിച്ച് കൊണ്ടുള്ള സന്ദേശം പ്രത്യക്ഷപ്പെടും. തുടര്‍ന്ന് 6000 രൂപ ലഭിക്കണമെങ്കില്‍ നിങ്ങളുടെ വിലാസം നല്‍കാനും 5 ഗ്രൂപ്പുകളിലേക്കോ അല്ലെങ്കില്‍ 20 സുഹൃത്തുക്കളിലേക്കോ ഈ ലിങ്ക് ഫോര്‍വേഡ് ചെയ്യാനും ആവശ്യപ്പെടും.
qatar petroleum2വ്യാജ ലിങ്കില്‍ കയറിയാല്‍ ഡിസ്‌പ്ലേ ചെയ്യുന്ന പരസ്യത്തിലൂടെ തട്ടിപ്പുകാര്‍ പണമുണ്ടാക്കും. ഒപ്പം ലിങ്ക് വഴി നിങ്ങളുടെ കംപ്യൂട്ടറുകളിലേക്ക് മാല്‍വെയറുകള്‍ കയറിപ്പറ്റാനും വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിനെതിരേ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നേരത്തേ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most Popular